സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം

164

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ 11 മണിക്ക് കോബാങ്ക് ടവറിലാണ് യോഗം. സഹകരണമേഖലയുടെ പ്രശ്നങ്ങള്‍ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും, സംസ്ഥാനജില്ലാ സഹകരണ ബാങ്കുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ച പണം ഉപയോഗപ്പെടുത്താന്‍ ഇനിയും ഫലപ്രദമായ ബദല്‍ മാര്‍ഗം കണ്ടുപിടിക്കാനാവാത്ത സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭ പ്രമേയം പാസാക്കിയിട്ടും ഹര്ത്താല്‍ നടത്തിയിട്ടും കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതുമാണ് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കാന്‍ കാരണം. അതേസമയം ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 14 ജില്ലാ സഹകരണ ബാങ്കുകള്‍ സംയുക്തമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കെവൈസി ചട്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവേചനമാണന്നാണ് ഹര്‍ജിയിലെ വാദം. വെള്ളിയാഴ്ച സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും.

NO COMMENTS

LEAVE A REPLY