തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി പണം പിന്‍വലിക്കാമെന്ന് സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാനാണ് അനുമതി.
ഇതിനായി ജില്ലാ ബാങ്കില്‍ മിറര്‍ അക്കൗണ്ടുകള്‍ തുടങ്ങും. പ്രാഥമിക സഹകരണ സംഘത്തില്‍ അക്കൗണ്ടുള്ള വ്യക്തിക്ക് ജില്ലാ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള സംവിധാനമാണ് മിറര്‍ അക്കൗണ്ട് എന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്ക് പണം പിന്‍വലിക്കാനാവത്ത അവസ്ഥയായിരുന്ന നിലവിലുള്ളത്. ഇതിനാണിപ്പോള്‍ താത്ക്കാലിക പരിഹരമായിരിക്കുന്നത്. സഹകാരികളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. വായ്പയും ഇതുപോലെ ലഭ്യമാക്കുന്നതിന് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അതേ സമയം പ്രാഥമിക സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് കെ.വൈ.സി നിര്‍ബന്ധമാക്കാനും തീരുമാനമായി. ഉപഭോക്താവിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കുന്നതാണ് കെ.വൈ.സി. ഇതിനായി ഇടപാടുകാരോട് ആധാര്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും.