കൊറോണ: ഹോട്ടല്‍, ഹോം സ്റ്റേ, ടൂറിസ്റ്റ് റിസോര്‍ട്ടുകളിലെ കെയര്‍ ടേക്കര്‍മാരും ക്ലീനിംഗ് ജീവനക്കാരും ശ്രദ്ധിക്കണം

71

1. അതിഥികളുമായി ഇടപഴകുമ്പോള്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക

2. വ്യക്തികളുടെ മുറികള്‍, ശൗചാലയങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക

3. മുറികള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊല്യൂഷന്‍, ഫീനോള്‍ തുടങ്ങിയവ ഉപയോഗിക്കുക

4. മാസ്‌കുകള്‍ ധരിക്കുക

5. സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക

6. അതിഥികള്‍ ഒഴിയുന്ന സമയത്ത് റൂമിലെ എ.സി ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പ് വരുത്തുക

7. രോഗലക്ഷണങ്ങളുളള സഞ്ചാരികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056 ( ദിശ) യില്‍ വിളിച്ച് അറിയിക്കുക.

NO COMMENTS