സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം.

64

തിരുവന്തപുരം: തിരുവന്തപുരത്ത് ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസാണ് മരിച്ചത്. നെഞ്ചുവേദയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്ലീറ്റസിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ടായി.

കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി സജിത്ത്, ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി, ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി,കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹുസൈനാര്‍ഹാജി, ഉപ്പളം സ്വദേശി ഷെഹര്‍ബാനു എന്നിവരാണ് സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച്‌ മരിച്ച മറ്റുള്ളവര്‍. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച്‌ മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു.

NO COMMENTS