നാഷണൽ കോളേജിൽ കൊറോണ പ്രതിരോധ ബോധവൽക്കരണവും ഹോമിയോ മരുന്ന് വിതരണവും നടത്തി

19

തിരുവനന്തപുരം : ലോക ഹോമിയോ ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നാഷണൽ കോളേജിൽ എൻഎസ്എസ് യൂണിറ്റ് കൊറോണ പ്രതിരോധ ബോധവൽക്കരണവും മരുന്ന് വിതരണവും നടത്തി. ഹോമിയോ മരുന്നിന്റെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി മുഹമ്മദ് ഉബൈദിന് നൽകി നിർവഹിച്ചു.

ഐരാണിവട്ടം ഗവ. ഹോമിയോ കോളേജ് സൂപ്രണ്ട് ഡോ. അജയകുമാർ ബാബു 1500 വിദ്യാർഥികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് നാഷണൽ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറു൦ മലയാളം അസിസ്റ്റൻറ് പ്രൊഫസറുമായ
സുരേഷ് കുമാറിന് കൈമാറി.ചടങ്ങിൽ സ്റ്റാഫ് അഡ്വൈസർ ഉബൈദ്, ആൻസി എൻഎസ്എസ് അഡ്വൈസറി ബോർഡ് മെമ്പർ മാരായ ജസ്റ്റിൻ ഡാനിയേൽ, നീന, സ്റ്റാഫ് അംഗങ്ങളായ അരുൺകുമാർ ജി, പ്രശാന്ത് എന്നിവർ പങ്കെടുത്തു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു മരുന്ന് വിതരണം പൂർത്തിയാക്കിയത്.

NO COMMENTS

LEAVE A REPLY