കൊറോണ ലക്ഷണമെന്ന് സംശയം യുവാവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു

112

കാസറഗോഡ്: ലിബിയയില്‍ നിന്നും വന്ന യുവാവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയുമുള്ളതിനാലും യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു യുവാവുമായി കുറച്ചു സമയം സമ്പര്‍ക്കം ഉള്ളതിനാല്‍ മുന്‍കരുതലിനന്റെ ഭാഗമായും കൊറോണ സംശയ സാധ്യത ദൂരീകരിക്കുന്നതിനുമാണ് ആശിപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവാവിന്റെ തൊണ്ട സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ യുവാവിനെ വീട്ടില്‍ നിരീക്ഷണത്തിനായി വിട്ടയക്കും. ഇറാന്‍, ഇറാക്ക്, മറ്റ് കൊറോണ ബാധിത വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചികില്‍സ തേടുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.

നിരീക്ഷണ കാലയളവില്‍ വീട്ടില്‍ തന്നെ താമസിക്കേണ്ടതും പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.. എ വി രാംദാസ് അറിയിച്ചു

NO COMMENTS