കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും

91

പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് ബാ​ധയ്ക്കെതിരെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ശ​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലി​ക്കെ ഇ​റ​ങ്ങി​പ്പോ​യ യു​വാ​വി​നെ​തി​രെയും കേ​സെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അറിയിച്ചു .

ഇ​റ്റ​ലി​യി​ല്‍​നി​ന്നും എ​ത്തി​യ​വ​രു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ക്തം എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്.ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ തി​രി​ച്ചെ​ത്തി​ച്ചി​ട്ടു​ണ്ട്. റാ​ന്നി​യി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ര്‍​ഡി​ന് പോ​ലീ​സ് കാ​വ​ലേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

NO COMMENTS