കൊറോണ വൈറസ് രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും – ലോകത്ത് അടിയന്തരാവസ്ഥ – റിപ്പോർട്ട്

173
A medical official takes the body temperature of a child at the departure hall of the airport in Changsha, Hunan Province, as the country is hit by an outbreak of a new coronavirus, China, January 27, 2020. REUTERS/Thomas Peter

ജനീവ: കൊറോണ വൈറസ് രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ലോക ആരോഗ്യ സംഘടന ഇന്ത്യയെയും ഉള്‍പ്പെടുത്തി. ചൈന യിൽ കൊറോണ വൈറസ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 213. ലോകത്താകമാനമായി 9700 പേരക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാ രോഗ്യ സംഘടന തലവന്‍ ‘ടഡ്രോസ് അദാനം ഗബ്രിയേസസ്’ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ചൈനയ്ക്ക്‌ പുറത്ത് 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായാണ് ഇന്ത്യയിലും ഫിലിപ്പിന്‍സിലും സ്ഥിരീകരിച്ചത്

ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുന്ന വിദ്യാര്‍ ഥിനിയുടെ നില ഗുരുതരമല്ല.

സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച്‌ ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ടഡ്രോസ് അദാനം ഗബ്രി യേസസ് പറഞ്ഞു. രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമി ല്ലെന്നും ഡബ്ല്യു. എച്ച്‌. ഒ. വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു വരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളി ലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണവൈറസ് ബാധയെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ആത്മിവിശ്വാസവും കഴിവും ചൈനക്കുണ്ടെന്നും നടപടികള്‍ അതിവേഗത്തില്‍ നടന്ന് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാ ണെന്നും സഹായം ആവശ്യമുള്ളി ടങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ വ്യക്തമാക്കി

NO COMMENTS