റബാറ്റ്: കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. കാസബ്ലാങ്കയില്‍ ചികിത്സയിലായിരുന്ന 89 വയസുകാരിയാണ് മരിച്ചത്.ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലാണ് സംഭവം ഇറ്റലിയിലെ ബൊലോഗ്നയില്നിന്ന് കഴിഞ്ഞയാഴ്ചയാണ് ഇവര്‍ മൊറോക്കോയിലെത്തിയത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു.
അതേസമയം, കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇറ്റലിയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും മൊറോക്കോ സര്‍ക്കാര്‍ നിര്‍ത്തിവച്ചു.ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ മരണവുമാണിത്. കഴിഞ്ഞയാഴ്ച ഈജിപ്തിലാണ് വൈറസ് ബാധിച്ച് ആഫ്രിക്കയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.