നെയ്യാറ്റിന്‍കര : നഗരസഭാ പ്രദേശത്ത് കൊറോണ വൈറസ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, ആരോഗ്യ പ്രവര്‍ത്തകര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധനാ ക്യാമ്ബുകള്‍ സംഘടിപ്പിച്ചു.നഗരസഭയില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനാ ക്യാമ്ബ് സംഘടിപ്പിച്ചത്.
കണ്‍ടെയ്ന്‍മെന്റ് സോണുകളായ വഴിമുക്ക്, പുത്തനമ്ബലം, മൂന്നുകല്ലിന്‍മൂട് വാര്‍ഡുകളിലെ ആള്‍ക്കാരെ ആന്റി ജന്‍ പരിശോധനയ്ക്കു വിധേയരാക്കി. മാമ്ബഴക്കര എന്‍.എച്ച്.എം. അര്‍ബന്‍ പി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ക്യാമ്ബിനു നേതൃത്വം നല്‍കിയത്.
വഴിമുക്കില്‍ നടത്തിയ ക്യാമ്ബിന് ഡോ. അരുണ്‍കുമാര്‍, ലാബ് ടെക്‌നീഷന്‍ ശ്രീജ, സ്റ്റാഫ് നഴ്‌സ് സരിത, ജെ. പി. എച്ച്.എന്‍.മാരായ വിദ്യ, ടൂണി, അറ്റന്‍ഡര്‍ ഷെര്‍ളി, ആശാപ്രവര്‍ത്തകരായ മഞ്ജു, പ്രീത, നിഷ, ലീല, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.മൂന്നുകല്ലിന്‍മൂട്ടില്‍ 42 പേരെ ആന്റിജന്‍ ടെസ്റ്റിനു വിധേയരാക്കി. ഇതില്‍ മൂന്നുകല്ലിന്‍ മൂട് സ്വദേശിനിക്ക് കോവിഡ് പോസിറ്റീവായി. ഇവരെ കാരക്കോണം സി.എഫ്.എല്‍.ടി.സി.യിലേക്കു മാറ്റി.