കൊറോണ ആശങ്ക ഒഴിയുന്നു -ജില്ലയിൽ നീരിക്ഷണത്തിലുള്ളത് 106 പേർ

76

കൊറോണ വൈറസുമായി ബന്ധപ്പെട്ട് 106 പേരാണ് ജില്ലയിൽ നീരിക്ഷണത്തി ലുള്ളതെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. നീരീക്ഷണത്തിലുള്ളവർ 106 പേരാണ്. ഇതിൽ 105 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത് . ചൈനയിൽ നിന്നും വന്നവർ കൂടാതെ കൊറോണ ബാധിത രാജ്യങ്ങളായ സിംഗപ്പൂർ മലേഷ്യ തായ്‌ലൻഡ് ഹോങ്കോങ് ഫിലിപ്പീൻസ് യു എ ഇ തുടങ്ങി രാജ്യങ്ങളിലും നിന്നും വരുന്ന വരെ കൂടി നിരീക്ഷണ വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

പുതിയതായി നാല് സാമ്പിൾ അയച്ചതിൽ നാല് പേരുടെ സാമ്പിൾ റിസൾട്ട് വരേണ്ടതുണ്ട്. ജില്ലയിൽ ഇതു വരെ പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.നിലവിൽ ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണ്ജില്ലയിൽ ആരോഗ്യ ബ്ലോക്കുകൾ കേന്ദ്രീകരിച്ചു ആരോഗ്യ പ്രവർത്തകരുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഹൊസ്ദുർഗ് ജില്ലാ സബ് ജയിലിൽ ജയിൽ അന്തേവാസികൾക്കു ഡോ രജിത് കൃഷണ കൊറോണ രോഗത്തെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നൽകി അതോടൊപ്പം ജില്ലയിലെ മുഴുവൻ ആംബുലൻസ് ഡ്രൈവർ മാർക്കും കൊറോണ വൈറസും വ്യക്തിസുരക്ഷാ മാർഗങ്ങളെ സംബന്ധിച്ചും ബോധവത്കരണ ക്ലാസും പരിശീലനവും നൽകി. ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫെറൻസ് ഹാളിൽ ജില്ലയിലെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും ജില്ലാ സർവൈലൻസ് ഓഫീസർ ഡോ മനോജ് എ ടി യുടെ നേത്ര്ത്ഥത്തിൽ കൊറോണ ബോധവത്കരണ ക്ലാസ് നൽകി.

ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിത പെടുത്തേണ്ടതുണ്ടെന്നും. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു

NO COMMENTS