തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസഫണ്ട് പ്രത്യേകമായ ഒരു അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് ഞങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞു വെന്നും പ്രളയകാലത്ത് ജനം നല്‍കിയ ഫണ്ട് തെറ്റായ രീതിയില്‍ ചിലവാക്കിയതിനെ ആളുകള്‍ ചോദ്യം ചെയ്യുന്നുണ്ട് എന്നും എന്നാൽ .കൊറോണ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നല്‍കിയ തുക സര്‍ക്കാര്‍ പാഴാക്കി. ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കാരണമാണ്. പ്രളയസഹായം ഇപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല. അര്‍ഹതയില്ലാത്ത പലര്‍ക്കും ലഭിക്കുകയുംചെയ്തു. പതിനായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തന്നെ 10 ലക്ഷം രൂപ പ്രളയഫണ്ട് തട്ടിപ്പ് നടത്തി. 50 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പും പുറത്തു വരുന്നുണ്ട്.
സാലറി ചാലഞ്ചിനോട് ഞങ്ങള്‍ യോജിപ്പാണുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സര്‍വീസ് സംഘടനകളോട് വിശദമായി ചര്‍ച്ച നടത്തണം.” നിര്‍ബന്ധമായി നടപ്പാക്കാതെ അവരുടെ നിര്‍ദേശം ഉള്‍ക്കൊണ്ടുവേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ വരുമാനമുള്ള താഴെ തട്ടിലുള്ള ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍,കരാര്‍ ജീവനക്കാര്‍ എന്നിവരെ ഇതില്‍ നിന്നൊഴിവാക്കണം. കൊറോണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും പോലീസുകാരേയും സാലറി ചാലഞ്ചില്‍ നിന്നൊഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.