കൊറോണ – അതീവ ജാഗ്രത തുടരുന്നു രണ്ടു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍.

85

കാസറകോട് : കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം.
ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. രണ്ടു പേര്‍ ആശുപത്രിയിലും 107 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വിദേശയാത്രയെക്കുറിച്ച് രോഗലക്ഷണങ്ങളെ കുറിച്ച് ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലെ ബന്ധു സന്ദര്‍ശനത്തിന് ഒഴിവാക്കുക.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കുടുംബാംഗങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. വീടുകളില്‍ ഐസൊലേഷന്‍ ഇല്‍ ഉള്ളവരെ അനാവശ്യമായി സന്ദര്‍ശിക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടിവെക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തി ശുചിത്വം പാലിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.

സമാന രോഗ ലക്ഷണങ്ങളുള്ളവരുമായി സംസാരിക്കുമ്പോള്‍ ചുരങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം, രോഗ ലക്ഷണം ഉള്ളവര്‍ പൊതു ചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കണം. ഒഴിവാക്കാവുന്ന യാത്രകളും പഠനയാത്ര കളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു അറിയിച്ചു.

NO COMMENTS