കൊറോണ വൈറസ്: ചൈനയില്‍ നിന്നും തിരിച്ചെത്തുന്നവർക്ക് 0477 2969090 ൽ ബന്ധപ്പെടാം

119
A medical official takes the body temperature of a child at the departure hall of the airport in Changsha, Hunan Province, as the country is hit by an outbreak of a new coronavirus, China, January 27, 2020. REUTERS/Thomas Peter

ആലപ്പുഴ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതിനും മുന്‍കരുതലും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു.

ചൈനയില്‍ നിന്നും തിരിച്ചെത്തിയവരിലോ അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലോ ചുമ, പനി, ശ്വാസതടസ്സം എന്നിവ നേരിടുന്നവരെ മാത്രം സൂക്ഷ്മ പരിശോധന നടത്തിയാല്‍ മതി. ചൈനയില്‍ നിന്നും തിരിച്ചെ ത്തുന്നവര്‍ 0477 2969090 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചൈനയിൽനിന്ന് തിരിച്ചെത്തിയ രോഗലക്ഷണം ഇല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ തുടർന്നാൽ മതിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

NO COMMENTS