ദില്ലി: കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്യത്തില്‍ ആഴ്ചകളോളം സജീവമായി തുടരുന്നതിനാല്‍ രോഗവ്യാപനം എളുപ്പത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. രോഗം ബാധിച്ചവരുടെ മലവു മായി സമ്ബര്‍ക്കത്തി ലാവുന്ന ഈച്ചകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മുകളില്‍ വന്നിരുന്നാല്‍ പെട്ടെന്ന് കൊറോണ വൈറസ് വ്യാപിക്കുമെന്ന് അദ്ദേഹം ട്വിറ്റില്‍ കുറിച്ചു. ഒരു ഗവേഷണ ഫലത്തെ അടിസ്ഥാനമാക്കി യായിരുന്നു താരത്തിന്റെ പ്രതികരണം. എല്ലാ ദിവസവും ശുചിമുറികള്‍ ഉപയോഗിക്കാനും ഓരോ തവണയും വാതിലുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി ഈച്ചകള്‍ പ്രവേശിക്കുന്നത് തടയാനുമാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്.
തൊണ്ടയിലെ സ്രവങ്ങളേക്കാള്‍ അധികമായി മനുഷ്യന്റെ മലമൂത്ര വിസര്‍ജ്ജനങ്ങളില്‍ കൊറോണ വൈറസുകള്‍ ഏറെക്കാലം നിലനില്‍ക്കുമെന്നാണ് ദി ലാന്‍സറ്റ് ജേണലിന്റെ ഗവേഷണത്തെ ഉദ്ധരിച്ച് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യക്കാരെ കൊറോണ വൈറസിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ളതാണ് ബച്ചന്റെ ട്വീറ്റ്.
രോഗം ബാധിക്കുന്നവരുടെ തൊണ്ടയിലെ സ്രവങ്ങളേക്കാള്‍ കൂടുതല്‍ സമയം കൊറോണ വൈറസ് മനുഷ്യരുടെ മലത്തില്‍ നിലനില്‍ക്കുമെന്നാണ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മറ്റൊരു പഠനം സൂചിപ്പിക്കുന്നത് കൊറോണ രോഗബാധിതനായ വ്യക്തിയുടെ രോഗം ഭേദമായ ശേഷവും ഇയാളുടെ മലത്തി വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ്. ഈ പഠനം ഊന്നല്‍ നല്‍കുന്നത് ശൂചീകരണത്തിന്റെയും സാമൂഹിക അകലത്തി ന്റെയും പ്രാധാന്യത്തെക്കുറിച്ചാണ്.
കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ ഭാരത് മിഷന് കീഴില്‍ നിര്‍മിച്ച് നല്‍കിയ ശുചിമുറികളും ജനങ്ങളില്‍ പലരും ഉപയോഗി ക്കാത്ത സാഹചര്യത്തില്‍ ബച്ചന്‍ പ്രചരിപ്പിച്ചത് സ്വച്ഛ് ഭാരത് മിഷനെ പിന്തുണയ്ക്കുന്ന ഒരു സന്ദേശം കുടിയാണ്. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ട്വീറ്റിനൊപ്പമുള്ള വീഡിയോയിലുള്ളത്. ഈ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തുു. ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന് ചൈനയിലെ ഒരു പഠനം തെളിയിച്ചു എന്ന തരത്തിലുള്ള മെസേജാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതോടെ കൊറോണ പകര്‍ച്ചാവ്യാധിയാണെന്നും ഈച്ചകളിലൂടെ പടരുകയില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് കൊതുകുകളിലൂടെ പടരില്ലെന്നും അദ്ദേഹം വിശദീകരിച്ചു.