രാജ്യത്ത് ആദായനികുതിയിലും കോര്‍പറേറ്റ്‌ നികുതിവരുമാനത്തിലും വന്‍ ഇടിവ്‌.

137

ന്യൂഡല്‍ഹി : രാജ്യത്ത് ആദായ നികുതിയിലും കോര്‍പറേറ്റ്‌ നികുതി വരുമാന ത്തിലും വന്‍ ഇടിവ്‌. മുന്‍വര്‍ഷ ത്തെക്കാള്‍ 17 ശതമാനം വര്‍ധന. എന്നാല്‍, ജനുവരി 23 വരെ ലഭിച്ചത്‌ 7.3 ലക്ഷം കോടി മാത്രം. അതായത് മുന്‍ വര്‍ഷം ഇതേദിവസം ലഭിച്ചതി നേക്കാള്‍ അഞ്ച്‌ ശതമാനം കുറവ്‌.സാമ്ബത്തികത്തകര്‍ച്ച രൂക്ഷമായിരിക്കെയാണ് ബജറ്റില്‍ ലക്ഷ്യമിട്ട വരുമാനം നേടുന്നതില്‍ മോഡിസര്‍ക്കാര്‍ പരാജയപ്പെട്ടത്‌. 13.5 ലക്ഷം കോടി പ്രത്യക്ഷനികുതി സമാഹരിക്കാനാണ്‌ ലക്ഷ്യമിട്ടത്‌. രണ്ട്‌ ദശകത്തിനിടെ ആദ്യമായാണ് ഈ ഇടിവ്

സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളിലെ വരവ്‌ കൂടി എടുത്താലും വരുമാനം കഴിഞ്ഞവര്‍ഷം ലഭിച്ച 11.5 ലക്ഷം കോടിയേക്കാള്‍ കുറവാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 10 ശതമാനംവരെ കുറവുണ്ടാകും. മൊത്തം നികുതിവരുമാനം പ്രതീക്ഷിച്ചതിലും രണ്ടരലക്ഷം കോടിയോളം രൂപ കുറയുമെന്ന്‌ മുന്‍ ധനകാര്യസെക്രട്ടറി സുഭാഷ്‌ ഗാര്‍ഗ്‌ പറഞ്ഞു. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജിഡിപി) 1.2 ശതമാനം മൂല്യം വരുന്ന തുകയാണിത്‌. ഇതു പരാജയപ്പെട്ട വര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു.

അടിക്കടിയുള്ള മാറ്റങ്ങളും അശാസ്‌ത്രീയ നികുതിഘടനയും കാരണം ജിഎസ്‌ടി കുഴഞ്ഞുമറിഞ്ഞു. ഓഹരി വില്‍പ്പനവഴി ഇക്കൊല്ലം 1,05,000 കോടി രൂപ സമാഹരിക്കുമെന്നാണ്‌ കേന്ദ്രം പ്രഖ്യാപിച്ചത്‌. ഇതുവരെ ലഭിച്ചത്‌ 18,094 കോടി മാത്രം. ബിപിസിഎല്‍ പോലുള്ള വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍പോലും ചുളു വിലയ്‌ക്ക്‌ വില്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. മാര്‍ച്ചില്‍ ബിപിസിഎല്‍ വില്‍പ്പന പൂര്‍ത്തീ കരിക്കുമെന്നാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചത്. മാന്ദ്യം മറികടക്കാനെന്ന പേരില്‍ കേന്ദ്രം കോര്‍പറേറ്റുകള്‍ക്ക്‌ രണ്ട്‌ ലക്ഷം കോടിയുടെ ഇളവാണ് പ്രഖ്യാപിച്ചത്.

പ്രതിസന്ധി മറികടക്കാന്‍ പുതിയ ബജറ്റില്‍ ഉത്തേജനപദ്ധതി പ്രഖ്യാപിക്കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍, സാമ്ബത്തികവിദഗ്‌ധന്‍ ഡി കെ ശ്രീവാസ്‌തവ എന്നിവര്‍ ആവശ്യപ്പെട്ടു.

NO COMMENTS