ആരോഗ്യവകുപ്പിലെ അഴിമതി; മുന് ആരോഗ്യമന്ത്രിക്ക് എതിരെ വിജിലന്സിന്റെ ദ്രുത പരിശോധന

213

കൊച്ചി: മുന് മന്ത്രി വിഎസ് ശിവകുമാറിന് എതിരേ
കണക്കില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി
ആരോപണം. കുറഞ്ഞ കാലയളവിനുള്ളില്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് മന്ത്രി,
ബന്ധുക്കളുടെ പേരില് മൂന്ന് ആശുപത്രികള് വാങ്ങിയതായി
ആരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്
അദ്ദേഹത്തിന് എതിരെ വിജിലന്സിന്റെ ദ്രുത
പരിശോധന. ഇടതു സര്ക്കാര് അധികാരത്തില് വന്നശേഷം
വിജിലന്സ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ട രണ്ടാമത്തെ
മുന് യുഡിഎഫ് മന്ത്രിയാണ് വിഎസ് ശിവകുമാര്.
ആരോഗ്യമന്ത്രിയായിരിക്കെ, ശിവകുമാര് ആധുനിക
ഉപകരണങ്ങള് വാങ്ങിയ വകയില് 600 കോടിയുടെ
വെട്ടിപ്പ് നടത്തിയതായും ഈ പണം ഉപയോഗിച്ചാണ്
ആശുപത്രികള് വാങ്ങിയതെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം, അടൂര്, കാട്ടാക്കട എന്നിവിടങ്ങളിലാണ്
അദ്ദേഹം ആശുപത്രികള് വാങ്ങിയത്.
തിരുവനന്തപുരത്തുള്ള എസ്കെ ആശുപത്രി അമേരിക്കയിലുള്ള
ഭാര്യാ സഹോദരന്റെ പേരിലും മറ്റ് രണ്ട് ആശുപത്രികള്
അടുത്ത ബന്ധുക്കളുടെ പേരിലുമാണ്. ഇതു കൂടാതെ ബിനാമി
ഇടപാടുകളിലൂടെ അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില് വസ്തുക്കള് വാങ്ങിയിട്ടുണ്ടെന്നും
ആരോപണമുണ്ട്. ദ്രുതപരിശോധനയില്
ശിവകുമാറിനെതിരേ തെളിവുകള് ലഭിച്ചതായും
വൈകാതെ എഫ്ഐആര് തയാറാക്കി കേസ്
അന്വേഷണം ആരംഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്
സൂച്ചിപിച്ചു.
ദേവസ്വം വകുപ്പിലെ അഴിമതികളിലും ശിവകുമാറിന്
വ്യക്തമായ പങ്കുണ്ട് എന്നാണ് സൂചന. സഹോദരനും
ദേവസ്വം സെക്രട്ടറിയുമായ വിഎസ് ജയകുമാറിനെ
ഉപയോഗിച്ച് ദേവസ്വം മന്ത്രി കൂടിയായിരുന്ന ശിവ
കുമാര് ശബരിമലയില് കോടികളുടെ അഴിമതിയാണ്
നടത്തിയിരിക്കുന്നത്.
2012ല് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ
മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന കുത്തക
ലേലത്തില് 3.84 കോടി രൂപയുടെ നഷ്ടം ദേവസ്വം
ബോര്ഡിന് വരുത്തിവച്ചതിനു പിന്നില് വിഎസ്
ജയകുമാറിനു പങ്കുണ്ടെന്നാണു വിജിലന്സിന്റെ
കണ്ടെത്തല്. ഈ ഇനത്തില് കരാറുകാരുമായി ഉണ്ടാക്കിയ
രഹസ്യധാരണയെത്തുടര്ന്ന് വന്തുക ജയകുമാര്
സമ്പാദിച്ചതായും പരാതിയില് പറയുന്നു.

NO COMMENTS

LEAVE A REPLY