ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ്

115

തിരുവനന്തപുരം : സ്‌കോൾ കേരള ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി മുന്നൊരുക്കം എന്ന പേരിൽ കൗൺസിലിംഗ്/ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനാണ് ക്ലാസ്. കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അക്കാദമിക സഹകരണത്തോടെയാണ് കൗൺസിലിംഗ് സംഘടിപ്പിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിൽ ഫെബ്രുവരി ഒന്നിനും രണ്ടിനുമാണ് കൗൺസിലിംഗ്.

തിരുവനന്തപുരത്ത് നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്, കൊല്ലത്ത് തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്, പത്തനംതിട്ടയിൽ തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ്, ആലപ്പുഴയിൽ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ്, കോട്ടയത്ത് ചങ്ങനാശ്ശേരി സെന്റ് ജോസഫ് എച്ച്.എസ്.എസ്, ഇടുക്കിയിൽ തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്.എസ്.

തൃശൂരിൽ തൃശൂർ ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്, കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്, വയനാട്ടിൽ മീനങ്ങാടി ജി.എച്ച്.എസ്.എസ്, കാസർഗോഡ് കുമ്പള ജി.എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി ഒന്നിനും എറണാകുളത്ത് തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസ്, മലപ്പുറത്ത് പൂക്കോട്ടൂർ ജി.എച്ച്.എസ്.ഓസ്, കണ്ണൂരിൽ പള്ളിക്കുന്ന് ജി.എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി രണ്ടിനുമാണ് ക്ലാസ്.

കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരള ജില്ലാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

NO COMMENTS