കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിമുക്തി മേഖലാ കൗൺസലിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് രണ്ട് കൗൺസലർമാരെ തിരഞ്ഞെടുക്കുന്നു.
(എറണാകുളം-1, കോഴിക്കോട്-1).എം.എസ്‌സി/ എം.എ (സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/ കൗൺസലിംഗ് സൈക്കോളജി) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ആണ് വിദ്യാഭ്യാസ യോഗ്യത. ലഹരി മുക്ത ചികിത്സാ മേഖലയിൽ രണ്ടു വർഷത്തെ പരിചയം വേണം.
പ്രായം 40 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, വിമുക്തി മിഷൻ, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം www.keralaexcise.gov.in ലും Vimukthikerala എന്ന ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.