കാസര്‍ഗോഡ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

244

കാസര്‍ഗോഡ്: രാജപുരം കോളിച്ചാലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരെയാണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. കിടപ്പു മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. അനില്‍കുമാറിന്റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. അനില്‍ കുമാറിനും ജയലക്ഷ്മിക്കും ഏഴ് വയസുള്ള ഒരു മകനുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം രണ്ട് മൃതദേഹവും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

NO COMMENTS