ഡിണ്ടിഗല്‍: ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നടന്ന അതിവേഗ വിചാരണയ്ക്കൊടുവില്‍ കുറ്റം ചെയ്ത് 15 ദിവസത്തിനുള്ളില്‍ പ്രതിയെ കോടതി കഠിനതടവിന് ശിക്ഷിച്ചു. ഡിണ്ടിഗലിലായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിനെ തുടര്‍ന്ന അവരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പി ഇളംകുമരന്‍ എന്നയാള്‍ക്കാണ് തടവ് ശിക്ഷ കിട്ടിയത്.
വിചാരണയ്ക്ക് തന്നെ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന ഇന്ത്യയില്‍ സംഭവം നടന്ന് പതിനഞ്ചാം ദിവസം ഡിണ്ടിഗലിലെ മഹിളാ കോടതി കുറ്റവാളിയെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. ആഗസ്റ്റ് 26 നായിരുന്നു സംഭവം. ആര്‍.വി.എസ് നഗറില്‍ ഇളംകുമരന്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും തടിക്കഷണവും കല്ലും കൊണ്ട് തലയില്‍ പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദനമേറ്റ് ഭാര്യ തല്‍ക്ഷണം മരിക്കുകയുമായിരുന്നു.നിരവധി പേര്‍ നോക്കി നില്‍ക്കുന്പോഴായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഇളംകുമരനെ പോലീസ് പിടികൂടുകയും എസ്പി ശരവണന്‍ കാര്യങ്ങള്‍ അതിവേഗം നടത്തുകയും ഉടന്‍തന്നെ വിചാരണ വരികയുമായിരുന്നു. 25 സാക്ഷികളെയോളം വിസ്തരിച്ച ശേഷം സെപ്തംബര്‍ 14 ന് ജഡ്ജി കരുണാനിധി ശിക്ഷ വിധിച്ചു. 10 വര്‍ഷത്തെ ജയില്‍വാസത്തിനൊപ്പം 1000 രൂപ പിഴ കൂടി അടയ്ക്കണം. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി അധികതടവ് നേരിടേണ്ടി വരും.