മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

253

ലക്നൗ• മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്‍ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിത്. വ്യക്തി നിയമബോര്‍ഡുകള്‍ ഭരണഘടനയ്ക്കു മുകളിലല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുത്തലാഖിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നടക്കുകയാണ്. മുത്തലാഖ് മതാചാരത്തിന്‍റെ ഭാഗമാണെന്ന നിലപാടാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റേത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇതിനെതിരാണ്.

NO COMMENTS

LEAVE A REPLY