തിരുവനന്തപുരം • അഭയാക്കേസ് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് സിബിെഎ കോടതി നിര്‍ദേശിച്ചു. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സ്ഥിരമായി ഹാജരാകാത്തതിന് പ്രതികള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. ജനുവരി 19ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.