യുഡിഎഫ് സര്‍ക്കാരിന്‍റെ ബന്ധുനിയമനങ്ങള്‍ : ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

177

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കണം. മുന്‍ സര്‍ക്കാരിന്‍റെ 14 നിയമനങ്ങളാണ് ആരോപണത്തിന് ആധാരം. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് നേതാവ് എംഎച്ച്‌ ഹഫീസാണ് ഹര്‍ജിക്കാരന്‍.

NO COMMENTS

LEAVE A REPLY