ബാര്‍കോഴ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്‍റെ ആവശ്യം കോടതി തള്ളി

208

തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്‍റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയോടാണ് വിജിലന്‍സ് ഈ ആവശ്യം ഉന്നയിച്ചത്. ഡിവൈഎസ്പി നജ്മല്‍ ഹസന്‍ മെഡിക്കല്‍ ലീവിലാണന്ന ന്യായീകരണമാണ് വിജിലന്‍സ് കോടതിയില്‍ അറിയിച്ചത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY