അലഹബാദ്: മുത്തലാഖ് സമ്പ്രദായം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതി. നിയമത്തിന്റെ കണ്ണില്‍ മോശമായ കാര്യമാണ് മുത്തലാഖ്. ഭര്‍ത്താവിന് ഏകപക്ഷീയമായി വിവാഹം എന്ന ഉടമ്ബടി റദ്ദാക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഭാര്യ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉപദ്രവിച്ചതിനും മുത്തലാഖ് ചൊല്ലി മൊഴിചൊല്ലിയതിനും ഇയാള്‍ക്ക് എതിരെ ക്രമിനല്‍ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.