ഇന്ത്യ ആണവായുധ മല്‍സരം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ഷല്‍ ദ്വീപ് നല്‍കിയ ഹര്‍ജി രാജ്യാന്തര കോടതി തള്ളി ; പാക്കിസ്ഥാനെതിരായ കേസ് തുടരും

208

ആംസ്റ്റര്‍ഡാം• ഇന്ത്യ ആണവായുധ മല്‍സരം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ഷല്‍ ദ്വീപ് നല്‍കിയ ഹര്‍ജി ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര കോടതി തള്ളി. കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന ഇന്ത്യയുടെ വാദം കണക്കിലെടുത്താണ് നടപടി. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെയും മാര്‍ഷല്‍ ദ്വീപ് പരാതി നല്‍കിയിരുന്നു. ഇതില്‍ പാക്കിസ്ഥാനെതിരെ കേസ് തുടരാമെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടന്റെ കാര്യം പരിഗണിച്ചുവരുന്നതേയുള്ളൂ.
16 അംഗ ട്രൈബ്യൂണലില്‍ ഒന്‍പതുപേര്‍ ഇന്ത്യന്‍ വാദത്തെ അനുകൂലിച്ചും ഏഴുപേര്‍ എതിര്‍ത്തുമാണ് വോട്ടുചെയ്തത്. ആണവ നിര്‍വ്യാപന കരാറില്‍ സഹകരിക്കാത്ത ഒന്‍പതു രാജ്യങ്ങള്‍ക്കെതിരെ 2014ല്‍ ആണ് മാര്‍ഷല്‍ ദ്വീപ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY