ബന്ധുനിയമനം : അന്വേഷണ പുരോഗതി തിങ്കളാഴ്ച അറിയിക്കണമെന്ന് വിജലന്‍സ് കോടതി

201

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജലന്‍സ് കോടതിയെ അറിയിച്ചു. വ്യവസായ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തലപ്പത്ത് നടന്ന നിയമനങ്ങളില്‍ അഴിമതി ആരോപിച്ച്‌ നല‍്കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഡി ബാബുവാണ് കോടതിയില്‍ ഹാജരായത്.അന്വേഷണ പുരോഗതി തിങ്കളാഴ്ച അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയും തിങ്കളാഴ്ച വിജിലന്‍സ് പ്രത്യേക കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.

NO COMMENTS

LEAVE A REPLY