മ്യാൻമർ : റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുള്ള വംശഹത്യയ്ക്കെതിരെ നടപടി സ്വീകരിക്കാൻ മ്യാൻ മറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. മ്യാൻമറിലെ റോഹിംഗ്യകൾ അങ്ങേയറ്റം ദുർബലരാ ണെന്നും റോഹിംഗ്യ കളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള താൽക്കാലിക നടപടികൾക്കായുള്ള ഉത്തരവ് മ്യാൻമറിൽ “അന്താരാഷ്ട്ര നിയമപരമായ ബാധ്യതകൾ സൃഷ്ടിക്കുന്നുവെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് ജഡ്ജി അബ്ദുല്‍ഖ്വാവി അഹമ്മദ് യൂസഫ് പറഞ്ഞു. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയായിരുന്നു ഹേഗിലെ കോടതിയുടെ ഉത്തരവ്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണു മ്യാന്മറിലെ വംശഹത്യ സംബന്ധിച്ച വിഷയം രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചത്. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദം കേട്ടശേഷമാണു കോടതിയുടെ തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും രാജ്യാന്തര കോടതി പ്രസിഡന്റായ ജഡ്ജി അബ്ദുല്‍ഖ്വാവി അഹമ്മദ് യൂസഫ് നിര്‍ദേശിച്ചു.
കേസുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കരുതെന്നു സൈന്യത്തോടു നിര്‍ദേശിച്ച കോടതി, റോഹിങ്ക്യൻ അഭയാർഥികളുടെ വംശഹത്യ തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് നാലുമാസത്തിനകം അറിയിക്കണമെന്നും മ്യാൻമറിനോട് നിർദേശിച്ചിട്ടുണ്ട്. അതിനിടെ കോടതിയുടെ ഏകകണ്ഠമായ തീരുമാനത്തെ മനുഷ്യാവകാശ പ്രവർത്തകർ സ്വാഗതം ചെയ്തു.റോഹിംഗ്യകളുടെ വംശഹത്യ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ മ്യാൻമറിനോടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്കെതിരായ അതിക്രമങ്ങൾ തട യുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള അസോസിയേറ്റ് ഇന്റർനാഷണൽ ജസ്റ്റിസ് ഡയറക്ടർ പരം-പ്രീത് സിംഗ് പറഞ്ഞു.