കേരളത്തിലെ കോടതികള്‍ ഇനി ജനസൗഹൃദമാവും.

128

ആലപ്പുഴ: കേരളത്തിലെ കോടതികള്‍ cപൂര്‍ണമായും ജനസൗഹൃദമാവും. കോടതികളിലെത്തുന്ന കക്ഷികള്‍ക്കെല്ലാം സൗകര്യങ്ങള്‍ ഒരുക്കണമെന്ന സുപ്രീംകോടതിനിര്‍ദേശം നടപ്പാക്കുകയാണ് കേരളം. ഇതിനായി 11.34 കോടി രൂപയുടെ ഭരണാനുമതിയായി.

ജില്ലാ ജഡ്ജിമാരോട് അതത് ജില്ലകളിലെ കോടതികളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം തന്നെ സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം. ഇവയെല്ലാം സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ വാങ്ങാവൂവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സൗകര്യങ്ങൾ

മുലയുട്ടാനുളള സൗകര്യം – കോടതിക്കുമുന്നില്‍ സഹായം കേന്ദ്രം.-കോടതി സമുച്ചയങ്ങളില്‍ ഏതുകോടതി എവിടെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാം – കക്ഷികള്‍ക്ക് കോടതികളോടുചേര്‍ന്ന മുറികളില്‍ ഇരിക്കാനുള്ള സംവിധാനം – കേസ് വിളിക്കുന്നതുവരെ ഇവിടെയിരിക്കാം.- കോടതിനടപടികള്‍ മൈക്കിലൂടെ കേള്‍ക്കാം – അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്ന മുറയ്ക്ക് കക്ഷികള്‍ക്ക് കോടതിയിലേക്ക് പോകാം – പിഴ അടയ്‌ക്കേണ്ടതും ദൈനംദിന കേസുകളുടെ നടത്തിപ്പും അനൗണ്‍സ്‌ ചെയ്യും – അതത് ദിവസം പരിഗണിക്കുന്ന കേസുകളെക്കുറിച്ച്‌ കാത്തിരിപ്പുമുറിയിലും കോടതി ഹാളിനോട് ചേര്‍ന്നും ഇലക്‌ട്രോണിക്‌സ് ഡിസ്‌പ്ലേ – ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും കാത്തിരിപ്പുമുറിയിലും കോടതിയിലും കയറാന്‍ റാമ്ബുകള്‍ – ശുദ്ധജലത്തിനുള്ള സൗകര്യം –

നടപ്പാവുന്ന കോടതികള്‍

ജില്ലാ കോടതികള്‍, സിവില്‍ സെഷന്‍സ് കോടതികള്‍, മോട്ടോര്‍ വാഹനാപകട കോടതികള്‍, സി.ബി.ഐ. കോടതികള്‍, കുടുംബകോടതികള്‍, ക്രിമിനല്‍ കോടതികള്‍, മജിസ്ട്രേട്ട് കോടതികള്‍, ഗ്രാമന്യായാലയങ്ങള്‍

NO COMMENTS