വാഷിംഗ്ടണ്‍ ഡിസി: ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവർ അഞ്ച് ലക്ഷം കടന്നു. 5,29,113 പേരാണ് വൈറസ് ബാധയേത്തുടർന്ന് മരിച്ചത്.നിലവിൽ 62,97,911 പേരാണ് കോവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്.
1,11,90,680 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ആശങ്കകൾക്കിടയിലും ചില പ്രതീക്ഷകളും നൽകുന്നുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 28,90,588, ബ്രസീൽ- 15,43,341, റഷ്യ- 6,67,883, ഇന്ത്യ-6,49,889, സ്പെയിൻ- 2,97,625, പെറു- 2,95,599, ചിലി- 2,88,089, ബ്രിട്ടൻ- 2,84,276, മെക്സിക്കോ- 2,45,251 ഇറ്റലി- 241,184.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ അമേരിക്ക- 1,32,101, ബ്രസീൽ- 63,254, റഷ്യ- 9,859, ഇന്ത്യ-18,669, സ്പെയിൻ- 28,385, പെറു- 10,226, ചിലി- 6,051, ബ്രിട്ടൻ- 44,131, മെക്സിക്കോ- 29,843, ഇറ്റലി- 34,833.
ഇതിനു പുറമേ, മറ്റ് നാല് രാജ്യങ്ങളിൽ കൂടി കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇറാൻ- 2,35,429, പാക്കിസ്ഥാൻ- 2,21,896, തുർക്കി- 2,03,456, സൗദി അറേബ്യ- 2,01,801 എന്നിവയാണ് അവ.
മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ ആറാണ്. അവ ഇനിപറയും വിധമാണ് ജർമനി, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ,കൊളംബിയ. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.