കോവിഡ്19 രോഗികളെ പെട്ടെന്ന് സുഖപ്പെടുത്താന്‍ ഇതാ ഒരു മരുന്ന് .

139

കോവിഡ്19 രോഗികളെ പെട്ടെന്ന് സുഖപ്പെടുത്താന്‍ മരുന്നുകളുടെ പട്ടികയിലേക്ക് ഇതാ ഒരെണ്ണം കൂടി. ആര്‍ എല്‍ എഫ്-100 അഥവാ അവിപ്റ്റാഡില്‍ എന്നറിയപ്പെടുന്ന ഈ മരുന്നിന് ഗുരുതര കോവിഡ്19 രോഗികളെ പെട്ടെന്ന് സുഖപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ശ്വാസകോശത്തിലൊക്കെ വലിയ അളവില്‍ കാണുന്ന വാസോആക്ടീവ് ഇന്റസ്റ്റിനല്‍ പോളിപെപ്‌റ്റൈഡിന്റെ ഫോര്‍മുലേഷനാണ് അവിപ്റ്റാഡിലിന് ഉള്ളത്. ന്യൂറോ ആര്‍ എക്‌സും റിലീഫ് തെറാപ്യൂട്ടിക്‌സും ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിച്ചത്.

അടിയന്തിര ഘട്ടങ്ങളിലെ ഉപയോഗത്തിന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിയുള്ള മരുന്നാണ് അവിപ്റ്റാഡില്‍. വെന്റിലേറ്ററിലുള്ള രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് വേഗത്തിലുള്ള രോഗമുക്തി ലഭിച്ചതായി ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് . സാര്‍സ് കൊറോണ വൈറസ് മനുഷ്യന്റെ ശ്വാസകോശ കോശങ്ങളില്‍ പെരുകുന്നത് തടയാന്‍ അവിപ്റ്റാഡിലിന് കഴിയുമെന്ന് മരുന്ന് നിര്‍മാതാക്കളായ ന്യൂറോആര്‍എക്‌സും അവകാശപ്പെടുന്നു.

കോവിഡ് രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കാനും തീവ്രത കുറയ്ക്കാനും സാധിക്കുന്ന നിരവധി മരുന്നുകള്‍ ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഡെക്‌സാമെത്തസോണ്‍, റെംഡെസിവിര്‍ എന്നിങ്ങനെ നീളുന്ന അത്തരം മരുന്നുകളുടെ പട്ടികയിലേക്കാണ് ആര്‍ എല്‍ എഫ്-100 ഇടം പിടിക്കുന്നത്

NO COMMENTS