വൈദ്യുതി ബില്ല് – കോവിഡ് 19 ൻറെ മറവിൽ സർക്കാർ സാധാരണക്കാരിൽ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് ടി. എ.മൂസ

119

ഉപ്പള:കോവിഡ് രോഗത്തിന്റെ മറവിൽ സർക്കാർ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ട് വാരാൻ തുടങ്ങിയതിന്റെ സൂചനയാണ് അമിത ഇലക്ട്രി സിറ്റി ബില്ലെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ടി.എ.മൂസ ആരോപിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി
കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തുന്ന ധർണ്ണ സമരത്തിന്റെ ഭാഗമായി ഉപ്പള ഇലക്ട്രിക് ഓഫീസിന് മുന്നിൽ വെച്ച് നടന്ന ധർണ്ണ സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് രോഗത്തിന്റെ ഭീതിയേറിയ അവസ്ഥ യിൽ ദുരിതമനുഭവിക്കുന്ന മലയാളികളുടെ നട്ടെല്ല് തകർക്കുന്ന വൈദ്യുതി ബിൽ പിൻവലിക്കണം. ഇത്തരം ജനദ്രോഹ നടപടികൾ സർക്കാർ പുനഃപരിശോധിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ടി.എ.മൂസ മുന്നറിയിപ്പ് നൽകി.

മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ നടത്തിയ ധർണ്ണ സമരത്തിൽ പ്രസിഡന്റ്‌ പി.എം.സലീം അധ്യക്ഷത വഹിച്ചു. ഷോക്കടിപ്പിക്കുന്ന ബില്ലാണ് ജനങ്ങൾക് നൽകിയിരിക്കുന്നത് യെന്ന് പിഎം സലീം പറഞ്ഞു,

ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ കുഞ്ഞി സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ ബോർഡ്‌ പ്രസിഡന്റ്‌ ശാഹുൽ ഹമീദ്, ഉമ്മർ രാജാവ്,എം. കെ. അലി മാസ്റ്റർ, ഷേഖ് ആദം സാഹിബ്, യൂസഫ് ഹേരൂർ, ബി. എം.മുസ്തഫ,
കെ. എഫ്. ഇഖ്ബാൽ ഉപ്പള, അബ്ദുൽ റഹ്മാൻ ബന്തിയോട്, റഹ്മാൻ ഗോൾഡൻ,വടകര അബൂബക്കർ, മുഹമ്മദ്‌ ഉപ്പളഗേറ്റ്, അബ്ദുൽ റഹ്മാൻ വളപ്പ്, ആസിഫ് പി. വൈ, നമീസ്, മുഫാസി കോട്ട,ശറഫുദ്ധീൻ, ഇബ്രാഹിം മോഹമിന്, മെഹമൂദ് കൈകമ്പ ചെമ്മി പഞ്ചാര, താഹിർ, ഇർഷാദ് ബന്തിയോട് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു സംസാരിച്ചു.ഉമ്മർ നന്ദിയും പറഞ്ഞു.

NO COMMENTS