കാക്കനാട് : കോവിഡ് 19 സംശയിക്കുന്നത് മൂലം നിരീക്ഷണത്തിലാക്കുന്നവരെ താമസിപ്പിക്കുന്നതിന് കാലടി സംസ്കൃത സർവകലാശാലയുടെ ഹോസ്റ്റൽ ഏറ്റെടുക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവായി.ആലുവ തഹസിൽദാറിനെയാണ് ഹോസ്റ്റൽ ഏറ്റെടുക്കുന്നതിന് കളക്ടർ ചുമതലപ്പെടുത്തിയിട്ടുള്ളത്. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ഹോസ്റ്റൽ ഏറ്റെടുക്കുന്നത്. ഇന്ന് (16.3.2020) തന്നെ ഹോസ്റ്റൽ ഏറ്റെടുക്കാനാണ് നിർദേശം