സൗ​ദി​യി​ല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

95

റിയാദ്: സൗ​ദി അറേബ്യ​യി​ല്‍ കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 36 പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മ​ര​ണം 893 ആ​യി. പു​തു​താ​യി 3921 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,19,942. ആ​യി. വെ​ള്ളി​യാ​ഴ്ച 1,010 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ 4,590 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1.39 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ലോകത്തെ ആകെ മരണം 4.27 ലക്ഷമായി. 214 രാജ്യങ്ങളിലായി 77.24 ലക്ഷം പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 39.16 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 33.80 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുളളത്. 53,830 പേരുടെ നില ഗുരുതരമാണ്.

NO COMMENTS