കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു – വെള്ളിയാഴ്ച മുതല്‍ ലോക് ഡൗണ്‍

49

ഭോപ്പാല്‍ : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. അടിയന്തരയോഗത്തിന് ശേഷം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച മേഖലകളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മധ്യപ്രദേശില്‍ കഴിഞ്ഞദിവസം 4043 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 866 കേസുകളും ഇന്‍ഡോര്‍ നഗരത്തിലായിരുന്നു. ഭോപ്പാലില്‍ 618 പുതിയ കേസുകളും ഒരൊറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തു. 3,18,014 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4086 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും എന്നാല്‍ വലിയ നഗരങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS