കാസറഗോഡ് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി കളിലെ മാനേജ്‌മെന്റ് അംഗങ്ങളുടെയും ഡോക്ടര്‍മാരുടെയും യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു.
ജില്ലയിലെ സ്വകാര്യ ആശുപത്രി സംവിധാനങ്ങള്‍ വിപുലീകരിക്കുന്ന തിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കോവിഡ് രോഗികളെ തുടക്കംമുതല്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ നല്‍കുകയും ചെയ്തു.
ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഇതിനായി ഉപയോഗിക്കേണ്ടതാണ്. ആശുപത്രി സംവിധാനത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രാക്ടീസ് ട്രെയിനിങ്ങുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭ്യമാക്കും.
കോവിഡ് പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള ചികിത്സ ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളോട് ആവശ്യപ്പെട്ടു.