കോവിഡ് പ്രതിരോധ വാക്സിനേഷന്‍ മികച്ച നിലയിൽ

18

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ മികച്ച നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

പോസിറ്റിവായവരിലും വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടെങ്കിലും ഗുരുതരമാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവില്‍ സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയത് 27.8 ശതമാനം പേര്‍ക്കാണ്. പതിനെട്ട് വയസിന് മുകളില്‍ എഴുപത്ത് ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി.

പ്രായമായവരില്‍ വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം. അനുബന്ധ രോഗമുള്ളവരും വാക്‌സി നെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ മൂന്നാഴ്ച പരിശോധിക്കുമ്ബോള്‍ അഡ്മിറ്റ് ചെയ്തവരുടെ ശതമാനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS