തിരുവനന്തപുരം : കോവിഡ് സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ വി.എച്ച്.എസ്.ഇ എൻ.എസ്.സിന്റെ അദ്ധ്യാപക പ്രോഗ്രാം ഓഫീസർമാർക്കും വിദ്യാർത്ഥി വോളണ്ടിയർ ലീഡർമാർക്കും ‘കോവിഡ് പാസ്സ് വേഡ്-വീടുകളിലെ കോവിഡ് പ്രതിരോധ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സർട്ടിഫിക്കറ്റോടെയുളള ഓൺലൈൻ വിദഗ്ദ പരിശീലനം സംഘടിപ്പിച്ചു.
പ്രോഗ്രാം ഓഫീസർ, വോളണ്ടിയർ പ്രതിനിധികൾ അടക്കം 1000 പേർ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനം നേടിയ വിദ്യാർത്ഥി വോളണ്ടിയർ പ്രതിനിധികൾ അധ്യാപകരുടെ സഹായത്തോടെ സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും (30000 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും) ഗൂഗിൾ മീറ്റിലൂടെ പരിശീലനം നൽക്കും.
കോവിഡ് അതിവ്യാപനം ഉണ്ടാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 317 സ്കൂൾ ക്യാമ്പസുകളിലെ പരിശീലനം കിട്ടിയ 30000 വോളണ്ടിയർ വിദ്യാർത്ഥികൾ അവരുടെ വീട്ടിലും സഹപാഠികളുടെ വീടുകളിലും അയൽ/ബന്ധു വീടുകളിലും പ്രതിരോധ മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കുന്നതിൽ നിർണ്ണായ പങ്കു വഹിക്കും.