തിരുവനന്തപുരം: എല്ലാ ജില്ലകളിലും കോവിഡ് മഹാമാരിയുടെ കടുത്ത ഭീഷണി ഉയരുമ്ബോള്‍ കാര്‍ട്ടൂണ്‍ മതില് പ്രചാരണത്തിന്റെ തുടര്‍ച്ചയായി ‘കോവിഡ് ലൈന്‍സ്’ എന്ന പുതിയ പരിപാടിയിലൂടെ അവബോധ കാര്ട്ടൂണുകള് ആരംഭിച്ചു .രസകരമായ ആശയങ്ങളിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം.
കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുകയാണ് ഈ അവബോധ പരിപാടികളുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
മഹാമാരിക്ക് എതിരെ സംസ്ഥാനമൊട്ടുക്ക് എല്ലാ ജില്ലകളിലും ഇതേ തരത്തില്‍ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്ന് കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ കാര്‍ട്ടൂണ്‍ മതില് വലിയ ജനശ്രദ്ധ നേടിയിരുന്നു.കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് ജനജാഗ്രതയ്ക്കായി പുതിയ യത്നത്തിന് തുടക്കമിടുന്നത്.