തിരുവനന്തപുരം: മുഹറം, ഓണം ആഘോഷവേളയിൽ ഒത്തു ചേരലുകളിൽ പങ്കെടുത്തവർ കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ക്ഷീണം, തലവേദന, ചുമ, പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുള്ളവർ പരിശോധനയ്ക്കു വിധേയരാകുകയും റൂം ക്വാറന്റൈനിൽ കഴിയുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
പരിശോധന നടത്തുന്നതുവഴി രോഗനിർണയം കൃത്യമായി നടത്താനും യഥാസമയം ചികിത്സ നൽകി രോഗ തീവ്രത കുറയ്ക്കാനും രോഗപ്പകർച്ച ഇല്ലാതാക്കാനും കഴിയും. കൂട്ടായ്മകളിൽ പങ്കെടുത്തവർ വീടിനുള്ളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കു പ്രത്യേക കരുതൽ നൽകണം. രോഗ സാധ്യതയുള്ളവർ കോവിഡ് ടെസ്റ്റിനു വിധേയരാകുക എന്നത് സ്വന്തം ഉത്തരവാദിത്തമായി കാണണം. കോവിഡ് പരിശോധനയ്ക്ക് വീടിനടുത്തള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ. അറിയിച്ചു.