തിരുവനന്തപുരം : ഇന്ന് ജില്ലയിൽ പുതുതായി 205 പേർ രോഗനിരീക്ഷണത്തിലായി. ഇന്ന് 5419 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 11725 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു 22 പേരെ ഡിസ്ചാർജ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 42 പേരും ജനറൽ ആശുപത്രിയിൽ 21 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 7 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 3 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 7 പേരും എസ്.എ.റ്റി ആശുപത്രിയിൽ 7 പേരും കിംസ് ആശുപത്രിയിൽ 10 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും പി.ആർ എസ് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ 105 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മണക്കാട് സ്വദേശി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ് ചാർജ് ആയി. അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
ഇന്ന് പോസിറ്റീവ് കേസില്ല. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേരുടെ രോഗം ഭേദമായി. ഏഴു പേർ ചികിത്സയിൽ തുടരുന്നു. ഒരാൾ മരിച്ചു.
ഇന്ന് 60 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 2267 സാമ്പിളുകളിൽ 1929 പരിശോധനാഫലം ഇതു വരെ ലഭിച്ചു. ഇന്ന് ലഭിച്ച 146 പരിശോധനാഫലവും നെഗറ്റീവാണ്. ഇനി 397 പരിശോധനാ ഫലം ലഭിക്കാനുണ്ട്.
പോത്തൻകോട് നിന്നും ശേഖരിച്ച 177 സാമ്പിളുകളിൽ ലഭിച്ച145 പരിശോധനാ ഫലവും നെഗറ്റീവാണ് ഇനി 32 പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. നിസാമുദീനിൽ നിന്നും എത്തിയ പതിനൊന്ന് പേരുടെ സാമ്പിൾ പരിശോധനാ ഫലവും നെഗറ്റീവാണ്
കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 78 പേരെയും വിമൻസ് ഹോസ്റ്റലിൽ 47 പേരെയും ഐ എം ജി ഹോസ്റ്റലിൽ 44 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 4 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 173 പേരെയും വിഴിഞ്ഞം സെൻറ് മേരീസ് സ്കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി.സ്കൂളിൽ 72 പേരെയും പൊഴിയൂർ സെന്റ് മാതാ സ്കൂളിൽ 73 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 640 പേർ നിരീക്ഷണത്തിലുണ്ട്
അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി 2791 വാഹനങ്ങളിലെ 4477 യാത്രക്കാരെ സ്ക്രീനിംഗ് നടത്തി.കളക്ടറേറ്റ് കൺട്റോൾ റൂമിൽ 201 കാളുകളും ദിശ കാൾ സെന്ററിൽ 159 കാളുകളുമാണ് ഇന്ന്
എത്തിയത്.
മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 9 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 461 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 13001 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.
ഫിസിഷ്യൻ, പൾമൊണോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവർക്ക് ഇന്റൻസീവ് കെയർ മാനേജ്മെൻറ് പരിശീലനം ജനറൽ ആശുപത്രിയിൽ നൽകി . മെസിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ മാനേജ്മെന്റ്, ഐ.സി.യു മാനേജ്മെന്റ് എന്നിവയിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പരിശീലനം നൽകി.
ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി ഇന്ന് 10588 പേരെ വീടുകളിൽ എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -12470
2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -11725
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -105
4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം – 205
വിദേശത്ത് നിന്നെത്തിയവരും അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവരും നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.
കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.
വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം
മദ്യപാന ആസക്തിയുള്ളവർ വിടുതൽ ലക്ഷണങ്ങൾ കാണിച്ചാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.