കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്ന മുകേഷിന്റെ പരാമര്‍ശം തെറ്റാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ പറഞ്ഞു. എംഎല്‍എ ആരുടെയെങ്കിലും സ്വാധീനവലയത്തില്‍ പെട്ടോ എന്ന് സംശയിക്കണം. ദിലീപ് സുഹൃത്താണെങ്കിലും താന്‍ ജനപ്രതിനിധിയാണെ കാര്യം മുകേഷ് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം നേരിടുന്ന ഒരാളെക്കുറിച്ച് നിരപരാധിയാണെന്ന് പറയുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ല. ഈ സംഭവത്തില്‍ ഭരണകക്ഷി എംഎല്‍എ പ്രതികരിക്കുക എന്ന് പറഞ്ഞാല്‍ സ്വാധീനിക്കുക എന്നാണ് അര്‍ഥമെന്നും അനിരുദ്ധന്‍ ചൂണ്ടിക്കാട്ടി.