തിരുവനന്തപുരം: സിപിഐ എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും, സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുള്ള വിഷയങ്ങളും ചര്‍ച്ചയാകും. സര്‍ക്കാരിന്റെ നടപടികള്‍ സിപിഐ എക്സിക്യൂട്ടീവില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. മുഖ്യമന്ത്രിയുടെ വകുപ്പുതല അവലോകനത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരും. റവന്യു വകുപ്പില്‍ മന്ത്രിയറിയാതെ മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന വിമര്‍ശനം സി പി ഐ നേതാക്കള്‍ എക്സിക്യുട്ടീവ് യോഗത്തില്‍ ഉന്നയിക്കും. കയ്യേറ്റം ഒഴിപ്പക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും, മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ പ്രശ്നത്തിലും സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി സമ്മേളനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും.