കെ ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടിയില്ലെന്ന് സിപിഐ ദേശീയ നിര്‍വാഹകസമിതി

199

ന്യൂഡല്‍ഹി : പാര്‍ട്ടി നിലപാടിനെതിര പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടിയില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇസ്മായില്‍ വിഷയം സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്ന വിഷയമാണ്. വേണമെങ്കില്‍ ജനുവരി 8ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐഎമ്മുമായുള്ള പ്രശ്‌നം കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

NO COMMENTS