കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐ

234

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐ. രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പു തന്ത്രവും രണ്ടായി കാണണമെന്നും കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്നും സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ സഖ്യങ്ങള്‍ രൂപീകരിക്കാമെന്നും ബിജെപിയെ തോല്‍പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. കരട് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും.

NO COMMENTS