മൂന്നാര്‍ : മുഖ്യമന്ത്രി പിണറായി വിജയന് ഏകാധിപതിയെ പോലെയാണ് പെറുമാറുന്നതെന്നും ഇത് തിരുത്താന്‍ സി.പി.എം ഇടപെടണമെന്നും സി.പി.ഐ. മൂന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് സി.പി.ഐ അല്ലെന്നും ബംഗാളിലെ സിംഗൂരില്‍ ടാറ്റയ്ക്ക് സഹായം നല്‍കിയത് ആരാണെന്ന് ഓര്‍ക്കണമെന്നും സി.പി.ഐ വ്യക്തമാക്കി. അനുഭവങ്ങളില്‍ പാഠം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് തങ്ങളെന്നും സി.പി.ഐ വ്യക്തമാക്കി. സി.പി.ഐ എക്സിക്യൂട്ടീവിലാണ് സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.