തിരുവനന്തപുരം:ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ തുറന്നടിച്ചു.
ഗവർണർ ബിജെപിയുടെ മൈക്ക് ആയി മാറരുതെന്ന് പറഞ്ഞ പന്ന്യൻ രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുതെന്നും വ്യക്തമാക്കി. ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.