സര്‍ക്കാര്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനും മറ്റും ഉപയോഗിക്കരുതെന്നാണ‌് നിയമം. എസ‌്ഡിപിഐക്കാരും ലീഗ‌് നേതാക്കളും അവിടെ ഭക്ഷണം കഴിക്കാന്‍ വന്നതല്ലെന്ന‌് സിസിടിവി ദൃശ്യത്തില്‍നിന്ന‌് വ്യക്തമാണ‌്. ചര്‍ച്ച നടന്നതായി പങ്കെടുത്ത എസ‌്ഡിപിഐ നേതാവ‌് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട‌്.
തെരഞ്ഞെടുപ്പ‌് രഹസ്യചര്‍ച്ചയ‌്ക്ക‌് സര്‍ക്കാര്‍ ഗസ്റ്റ‌് ഹൗസ‌് ഉപയോഗിച്ചതിലൂടെ മുസ‌്ലിംലീഗ‌് തെരഞ്ഞെടുപ്പ‌് ചട്ടം ലംഘിച്ചിരിക്കയാണെന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് ചട്ടലംഘനത്തിന‌് പരാതി നല്‍കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ പറഞ്ഞു. ലോക‌്സഭാ സ്ഥാനാര്‍ഥി എ പ്രദീപ‌് കുമാര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ‌് വെബ‌്സൈറ്റ‌് ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.