ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം

158

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം. ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സംസ്ഥാന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മഹിജയ്‌ക്ക് ഒപ്പമുണ്ടായിരുന്നവരാണ് പ്രകോപനം സൃഷ്‌ടിച്ചത്. ഡിജിപിയുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം ആസൂത്രിതമാണെന്നും സിപിഎം. ഇഎംഎസ് സര്‍ക്കാരിന്റെ വാര്‍ഷികത്തിലെ സംഘര്‍ഷവും യാദൃശ്ചികമല്ല.’ കോണ്‍ഗ്രസ്, ബിജെപി നേതാക്കളാണ് സമരത്തിന് ചുക്കാന്‍ പിടിച്ചതെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്ഡ പറയുന്നു. പോലീസിന് വീഴ്ച പറ്റിയെന്ന പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നിലപാടും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. പൊലീസ് പെരുമാറിയത് എല്‍ഡിഎഫ് നയത്തിന് അനുസരിച്ചെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY